pocso-case-youth-congress-activist-arrested-in-hyderabad
മാധാപ്പൂർ: അമ്മയെയും മകളെയും പീഡിപ്പിച്ച കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ. 2 വര്‍ഷത്തിനുശേഷമാണ് കായംകുളം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായ ചിറക്കടവം തഴയശേരില്‍ ആകാശാണ് പ്രതി.
ഇയാൾ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ഒളിവില്‍ കഴിയവേ കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടുകയായിരുന്നു. 2 വര്‍ഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ്, ഭോപ്പാല്‍, തെലങ്കാന, അന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഗോവ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ പല പേരുകളിലായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. തുടർന്ന് ഹൈദരാബാദിലെ മാധാപ്പൂരില്‍ ഒളിച്ച് താമസിക്കവേയാണ് പ്രതി പിടിയിലായത്.
പരിചയക്കാരിയായ യുവതിയെയും ഇവരുടെ വിദ്യാര്‍ത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ 2019 ഡിസംബറിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ആകാശ് തഴശ്ശേരിക്കെതിരെ പൊലീസ് കേസെടുക്കുന്നത്. ഇതിനു പിന്നാലെയാണ് പ്രതി ഒളിവില്‍ പോയത്.
ഒളിവിൽ കഴിയുമ്പോൾ സ്വന്തം പേരിലുള്ള മൊബൈല്‍ നമ്പരുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍, വിദേശത്തുള്ള സുഹൃത്തിന്റെ വിദേശ നമ്പര്‍ ഉപയോഗിച്ച് വാട്സ്ആപ്പ് വഴി അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടിരുന്നു. തുടർന്ന് ഇയാള്‍ ഉപയോഗിച്ചുവന്നിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് തുമ്പ് ലഭിച്ചത്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്‍ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…