ചെന്നൈ: തമിഴ്നാട്ടിൽ വിഷമദ്യ ദുരന്തം. വില്ലുപുരം, ചെങ്കൽപട്ട് ജില്ലകളിലാണ് വിഷമദ്യം കഴിച്ച് പത്തോളം പേർ മരിച്ചത്. നിരവധി പേർ ചികിത്സയിൽ കഴിയുകയാണ്. മരിച്ച പത്ത് പേരിൽ മൂന്ന് പേർ സ്ത്രീകളാണ്.
ഇരു സ്ഥലങ്ങളിലുമായി വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകൾ വ്യാജ മദ്യം കഴിച്ചത്. സംഭവത്തിന് പിന്നാലെ ദുന്തര മേഖലയിലെ പോലീസ്, എക്സൈസ് ഇൻസ്പെക്ടർമാരെ സസ്പെൻഡ് ചെയ്തു.
വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ആറ് പേരാണ് മരിച്ചത്. എക്കിയാർകുപ്പം സ്വദേശികളാണ് മരിച്ചത്. ചെങ്കൽപട്ട് ജില്ലയിൽ മധുന്തഗത്താണ് ദുരന്തം.
വെള്ളിയാഴ്ച രണ്ട് പേരും ഇന്നലെ ദമ്പതികളുമാണ് ഇവിടെ മരിച്ചത്. പത്ത് മരണങ്ങളും വ്യാജ മദ്യം കഴിച്ചാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. വില്ലുപുരം ജില്ലയിലെ മരക്കാനത്തിനടുത്ത് എക്കിയാർകുപ്പം സ്വദേശികളായ ആറ് പേരാണ് ഞായറാഴ്ച മരിച്ചത്. ചെങ്കൽപട്ട് ജില്ലയിലെ മധുരന്തഗത്ത് വെള്ളിയാഴ്ച രണ്ട് പേരും ഞായറാഴ്ച ദമ്പതികളും മരിച്ചു. ചികിത്സയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്.രണ്ട് ദുരന്തങ്ങളും വ്യത്യസ്ത പ്രദേശത്താണ്. ഇവ തമ്മിൽ ബന്ധമുണ്ടോ എന്നതിന്റെ തെളിവുകൾ ഇപ്പോൾ ലഭിച്ചിട്ടില്ല. ഇക്കാര്യമടക്കമുള്ളവ അന്വേഷിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…
അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…
ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…
നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…
കൊച്ചി : ഏറെ ചര്‍ച്ചയായ നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതിക്ക് മദ്യം നല്കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാന്‍ എക്സൈസ് മന്ത്രി എം. ലിജു…
ചെന്നൈ : ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായുള്ള പൂനമല്ലി മുതല്‍ വടപളനി വരെയുള്ള പുതിയ സര്‍വീസ് പ്രധാനമന്ത്രി…