ബംഗളുരു:കർണാടകയിൽ പുതിയ സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് സൂചനകൾ.ആരാകും അടുത്ത മുഖ്യമന്ത്രി എന്നതിൽ ഇതുവരെയും തീരുമാനമായില്ല. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാൻ കോൺഗ്രസ് നിമയസഭാ കക്ഷി യോഗം ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചമുതലപ്പെടുത്തി.നിലവിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരിൽ ഒരാൾക്കായിരിക്കും നറുക്ക് വീഴുക. നേരത്തെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നായിരുന്നു ഖാർഗെ പറഞ്ഞത്. എന്നാൽ തീരുമാനം എടുക്കാൻ ഖാർഗെയെ ചുമതലപ്പെടുത്തിയതായി നിയമസഭാ യോഗത്തിൽ പ്രമേയം പാസാക്കി.
അതേസമയം മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത ശേഷം വലിയ സംഘർഷ സാധ്യതകളും മുന്നിൽ കാണുന്നുണ്ട്.മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള മൽപിടിത്തത്തിന്റെ എല്ലാ ലക്ഷണങ്ങളും തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വ്യക്തമായിട്ടുണ്ട്. ഇന്നലെ നടന്ന കോൺഗ്രസ്സ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുമെന്നു നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…