Wednesday, January 7, 2026

രണ്ട് കോടിയുടെ ഹെറോയിനുമായി രാജ്യതലസ്ഥാനത്ത് മൂന്നുപേര്‍ പിടിയില്‍

ദില്ലി: നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ വിതരണം നടത്തിയ മൂന്നുപേര്‍ ദില്ലിയിൽ പിടിയില്‍. ദില്ലി ക്രൈംബ്രാഞ്ചാണ് ഇവരെ ഞായറാഴ്ച പിടികൂടിയത്. ഇവരില്‍ നിന്നും 1.1 കിലോ ഹെറോയിന്‍ കണ്ടെത്തി.

ഇത് അന്താരാഷ്ട്ര വിപണിയില്‍ ഏതാണ്ട് 2 കോടി രൂപ വിലവരും എന്നാണ് പൊലീസ് പറയുന്നത്. ദില്ലിയിലെ സുല്‍ത്താന്‍പുരി സ്വദേശികളായ ഹുക്കം ചന്ദ്, രോഹിത്ത് എന്നിവരെയും, ഉത്തര്‍പ്രദേശ് ബറേലി സ്വദേശിയായ ഷാഹീദ് ഖാനെയുമാണ് ഡല്‍ഹി ക്രൈം ബ്രാഞ്ച് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ഹെറോയിന്‍ ഉറവിടം ഖാന്‍ വ്യക്തമാക്കിയെന്നാണ് ദില്ലി പോലീസ് പറയുന്നു .

സംഭവത്തെ തുടർന്ന് ദില്ലിയിലും ഉത്തര്‍പ്രദേശിലും ഹെറോയിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.

Related Articles

Latest Articles