Monday, December 29, 2025

അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപത്തട്ടിപ്പ്; ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ അറസ്റ്റില്‍


കട്ടപ്പന: ഇടുക്കി മൂലമറ്റത്ത് നിക്ഷേപകരെ വഞ്ചിച്ച് കടന്നുകളഞ്ഞ ക്രിസ്റ്റല്‍ ഫിനാന്‍സ് ഉടമ അറസ്റ്റില്‍. ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ അഭിജിത് എസ് നായരാണ് അറസ്റ്റിലായത്. ഇദ്ദേഹത്തിന്റെ പിതാവ് സന്തോഷിനെയും പോലിസ് അറസ്റ്റ് ചെയ്തു. അമിത പലിശ വാഗ്ദാനം ചെയ്താണ് ഇവര്‍ ഫിനാന്‍സ് കമ്പനിയിലേക്ക് നിക്ഷേപം ക്ഷണിച്ചത്.

ഒരു ലക്ഷം രൂപയ്ക്ക് ഏഴായിരം രൂപ മുതല്‍ എട്ടായിരം രൂപാ വരെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ പലരില്‍ നിന്നായി പണം വാങ്ങിയ ശേഷം ഇവര്‍ പലിശയോ പണമോ തിരിച്ചുനല്‍കിയില്ല. ഇതേതുടര്‍ന്ന് നിക്ഷേപകര്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍ ഇതിനിടെ അഭിജിത്തും കുടുംബവും ഒളിവില്‍ പോയി. പിന്നീട് നടന്ന പോലിസ് അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്.

Related Articles

Latest Articles