Sexual-assault-against-house-wife-police-arrest
കോഴിക്കോട്: പിടിച്ചുപറിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കോഴിക്കോട് നഗരത്തില്‍ നിരവധി കേസുകളിൽ പ്രതിയായ കാസര്‍കോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയില്‍ ശ്രീജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.
ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശിയുടെ പണം തട്ടിപ്പറിച്ച കേസില്‍ പ്രതിയായ ഇയാളെ ഒന്നര മാസം മുമ്പ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു.
ഒളിവിലായിരുന്ന പ്രതിയെ മാവൂരില്‍ വച്ചാണ് പിടികൂടിയത്. പ്രതിയെ പരാതിക്കാര്‍വഴി തന്ത്രപൂര്‍വം കോഴിക്കോട് മാവൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ബസ് യാത്രക്കാരുടെ പണം മോഷ്ടിക്കുന്നതും ഇയാളുടെ പതിവാണ്.
കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ്, എസ്.ഐ ടി.എസ്. ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ്, സിപിഒ ശ്രീജേഷ്, മാവൂര്‍ സ്റ്റേഷനിലെ എസ്ഐമാരായ മഹേഷ്‌കുമാര്‍, സന്തോഷ്‌കുമാര്‍, സിപിഒ അനസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…