Sunday, September 20, 2026

ഭാര്യാസഹോദരിയെ പീഡിപ്പിച്ചു; പ്രതി അറസ്റ്റില്‍

പാലക്കാട്: പതിനാലുകാരിയായ വനവാസി പെൺകുട്ടിയെ പീഢിപ്പിച്ച പ്രതി അറസ്റ്റിൽ. സഹോദരിയുടെ ഭർത്താവായ പുതൂര്‍ പഞ്ചായത്തിലെ താഴെ ഭൂതയാര്‍ ഊരിലെ നഞ്ചന്‍ മകന്‍ രാജനാണ് അറസ്റ്റിലായത്.
ഭാര്യാ സഹോദരിയുടെ പിറന്നാള്‍ ആഘോഷത്തിന് വീട്ടിലെത്തിയ രാജന്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് പീഡനം പലപ്പോഴായി തുടരുകയായിരുന്നു. ക്ലാസിൽ കുട്ടി എപ്പോഴും അവശയായി ശ്രദ്ധയില്‍പെട്ട അധ്യാപകര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനകഥ പുറത്തറിയുന്നത്. തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ നല്‍കിയ കൗണ്‍സിലിങ്ങില്‍ കുട്ടി തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അഗളി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. 353(A), പോക്സോ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Related Articles

Latest Articles