Saturday, September 19, 2026

പിടിച്ചുപറിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി

കോഴിക്കോട്: പിടിച്ചുപറിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടി. കോഴിക്കോട് നഗരത്തില്‍ നിരവധി കേസുകളിൽ പ്രതിയായ കാസര്‍കോട് സ്വദേശി വള്ളിക്കടവ് പ്ലാക്കുഴിയില്‍ ശ്രീജിത്തിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്.

ഭിന്നശേഷിക്കാരനായ തമിഴ്നാട് സ്വദേശിയുടെ പണം തട്ടിപ്പറിച്ച കേസില്‍ പ്രതിയായ ഇയാളെ ഒന്നര മാസം മുമ്പ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു.

ഒളിവിലായിരുന്ന പ്രതിയെ മാവൂരില്‍ വച്ചാണ് പിടികൂടിയത്. പ്രതിയെ പരാതിക്കാര്‍വഴി തന്ത്രപൂര്‍വം കോഴിക്കോട് മാവൂര്‍ റോഡിലേക്ക് വിളിച്ചുവരുത്തിയാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ബസ് യാത്രക്കാരുടെ പണം മോഷ്ടിക്കുന്നതും ഇയാളുടെ പതിവാണ്.

കസബ ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ്, എസ്.ഐ ടി.എസ്. ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മനോജ്, സിപിഒ ശ്രീജേഷ്, മാവൂര്‍ സ്റ്റേഷനിലെ എസ്ഐമാരായ മഹേഷ്‌കുമാര്‍, സന്തോഷ്‌കുമാര്‍, സിപിഒ അനസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Related Articles

Latest Articles