Friday, December 19, 2025

ഹരിത കേസ്; എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് അറസ്റ്റില്‍

കോഴിക്കോട്: ഹരിതയുടെ ലൈം​ഗികാധിക്ഷേപ പരാതിയില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് നവാസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയായിരുന്നു അറസ്റ്റ്. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. നിരപരാധിത്വം തെളിയിക്കാനുള്ള അവസരമായി ഇതിനെ കാണുന്നെന്നായിരുന്നു നവാസിന്‍റെ പ്രതികരണം.അസത്യങ്ങളും അര്‍ധസത്യങ്ങളുമാണ് പ്രചരിക്കുന്നത്. അധ്യക്ഷസ്ഥാനത്ത് നിന്ന് മാറാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാറുമെന്നും നവാസ് പറഞ്ഞു. നവാസിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കും.

എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17 നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. തുടർന്ന് ചെമ്മങ്ങാട് വനിതാ സിഐക്ക് കേസ് കൈമാറുകയായിരുന്നു. ഇതാദ്യമായാണ് നവാസിനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത്. ജൂൺ 22ന് കോഴിക്കോട് ചേർന്ന എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിൽ ഹരിത പ്രവർത്തകരെ അധിക്ഷേപിച്ചു എന്നാണ് പരാതി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles