Police attempt to seize BJP's campaign boards in Wayanad! After an argument between K Surendran and the police, the boards were restored
കൽപ്പറ്റ: മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം. ഇതിനെ തുടര്‍ന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യദ്ധ്യക്ഷനുമായ കെ സുരേന്ദ്രനും പോലീസും തമ്മിൽ തര്‍ക്കമുണ്ടായി.
ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ഒടുവിൽ കെ സുരേന്ദ്രനും പോലീസും തമ്മിലെ തർക്കത്തിനൊടുവിൽ ബോർഡുകൾ പുനഃസ്ഥാപിച്ചു.
അതേസമയം, വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയത്.
പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മാവോയിസ്റ്റുകള്‍ 20 മിനിട്ടോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്തിയ നാല് പേരിൽ രണ്ടു പേരുടെ കൈയ്യിൽ ആയുധങ്ങളുണ്ടായിരുന്നു.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…