Monday, May 6, 2024
spot_img

വയനാട്ടിൽ ബിജെപിയുടെ പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം! കെ സുരേന്ദ്രനും പോലീസും തമ്മിൽ തർക്കത്തിനൊടുവിൽ ബോർഡുകൾ പുനഃസ്ഥാപിച്ചു

കൽപ്പറ്റ: മാനന്തവാടിയിൽ ബിജെപി പ്രചാരണ ബോർഡുകൾ പിടിച്ചെടുക്കാൻ പോലീസ് ശ്രമം. ഇതിനെ തുടര്‍ന്ന് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യദ്ധ്യക്ഷനുമായ കെ സുരേന്ദ്രനും പോലീസും തമ്മിൽ തര്‍ക്കമുണ്ടായി.

ബിജെപി തമിഴ്‌നാട് അദ്ധ്യക്ഷനും കോയമ്പത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ അണ്ണാമലൈയെ സ്വാഗതം ചെയ്തുകൊണ്ട് മാനന്തവാടിയിൽ ബിജെപി സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകൾ നീക്കിയതാണ് തര്‍ക്കത്തിലേക്ക് നയിച്ചത്. ഒടുവിൽ കെ സുരേന്ദ്രനും പോലീസും തമ്മിലെ തർക്കത്തിനൊടുവിൽ ബോർഡുകൾ പുനഃസ്ഥാപിച്ചു.

അതേസമയം, വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ എത്തിയെന്ന് നാട്ടുകാർ. രാവിലെ ആറ് മണിയോടെ നാലംഗ സംഘം എത്തി. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. 20 മിനുറ്റ് നേരം പ്രദേശത്ത് ഉണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സി പി മൊയ്‌തീൻ ഉൾപ്പെടെ നാല് പേരാണ് എത്തിയത്.

പ്രദേശത്ത് മാവോയിസ്റ്റ് സാന്നിധ്യമുള്ളതായി ഇന്‍റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. മാവോയിസ്റ്റുകള്‍ 20 മിനിട്ടോളം നേരം സംസാരിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്ന് പ്രദേശവാസികള്‍ പറയുന്നു. എത്തിയ നാല് പേരിൽ രണ്ടു പേരുടെ കൈയ്യിൽ ആയുധങ്ങളുണ്ടായിരുന്നു.

Related Articles

Latest Articles