Saturday, December 13, 2025

കൊല്ലത്ത് NDA സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ ഏഴ് SFI പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്; നടപടി എബിവിപിയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയും പരാതി നൽകിയതിന് പിന്നാലെ

കൊല്ലം: ചന്ദനത്തോപ്പ് ഐടിഐയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി. ഏഴ് എസ്എഫ്‌ഐക്കാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. എബിവിപിയുടേയും എന്‍ഡിഎ മണ്ഡലം കമ്മിറ്റിയുടേയും പരാതിയിലാണ് കേസെടുത്തത്. അന്യായമായി സംഘം ചേരല്‍, തടഞ്ഞു നിര്‍ത്തല്‍, ആയുധം കൊണ്ടുള്ള ആക്രമണം, മര്‍ദ്ദനം, മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കുണ്ടറ പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാര്‍ വോട്ടു ചോദിച്ച് ചന്ദനത്തോപ്പ് ഗവണ്‍മെന്റ് ഐടിഐയിലെത്തിയത്. കൃഷ്ണകുമാറിനെ തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍, സ്ഥാനാര്‍ത്ഥിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. ഇതേത്തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. എന്നാൽ സ്‌പോര്‍ട്സ് ഡേയുമായി ബന്ധപ്പെട്ട ചടങ്ങില്‍ മുന്‍കൂട്ടി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയെ സംസാരിപ്പിക്കാന്‍ അനുവദിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നാണ് എസ്എഫ്‌ഐയുടെ വാദം.

Related Articles

Latest Articles