Sunday, January 11, 2026

കൊടുംക്രൂരത!! നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്നു; അമ്മ അറസ്റ്റില്‍

കാസര്‍കോട്: കാസർകോട് ചെക്കോലിൽ നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പൊലീസ് പിടിയിലായത്. ചെടേക്കാലില്‍ ഡിസംബർ പതിനാറിനാണ് ദാരുണമായ കൊലപാതകം നടന്നത്. രക്തസ്രാവത്തെ തുടർന്ന് ചെടേക്കാനം സ്വദേശിയായ യുവതി ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തി. ഗർഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടർ വീട്ടിൽ തിരച്ചിൽ നടത്താൻ ആവശ്യപ്പെട്ടു. വീട്ടുകാർ നടത്തിയ തിരച്ചിലിൽ കട്ടിലിനടിയിൽ തുണിയിൽ ചുറ്റി ഒളിപ്പിച്ച നിലയിൽ കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ വയർ ഉപയോഗിച്ച് മുറുക്കിയതാണ് മരണകാരണമെന്ന് തെളിഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ അമ്മയാണ് ഈ കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിൽ പൊലീസെത്തുകയായിരുന്നു. കൊലപാതകത്തിന്‍റെ യഥാർത്ഥ കാരണവും വ്യക്തമല്ല. എന്നാല്‍ കൃത്യത്തിന് മറ്റാരെങ്കിലും സഹായിച്ചോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിലുള്ളവർ മറ്റൊരു വീട്ടിലേക്ക് പോയ സമയത്തായിരുന്നു പ്രസവം. അതേസമയം ഗർഭിണിയായത് മറച്ചുവെച്ചെന്നാണ് യുവതിയുടെ ഭർത്താവും ബന്ധുക്കളും പറയുന്നത്.

Related Articles

Latest Articles