Kerala

സഹപാഠിയെ കഴുത്തറുത്ത് കൊന്ന സംഭവം; പെൺകുട്ടിയുടെ കഴുത്തറുക്കാനായി പ്രതി ഒരാഴ്‌ച്ചത്തെ ഒരുക്കം നടത്തി!!! ഞെട്ടിപ്പിക്കുന്ന കുറ്റപ്പത്രം

കോട്ടയം: പ്രണയപ്പകയിൽ സഹപാഠിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു (Murder In Kottayam). തലയോലപ്പറമ്പ് കുറുപ്പുന്തറയിൽ കളപ്പുരയ്‌ക്കൽ കെ.എസ് ബിന്ദുവിന്റെ മകൾ നിതിനമോൾ കൊല്ലപ്പെട്ട സംഭവത്തിലാണ് ഇപ്പോൾ നിർണ്ണായക വിവരങ്ങൾ ഉൾപ്പെടെയുള്ള കുറ്റപത്രം സമർപ്പിച്ചത്.കേസിലെ പ്രതി അഭിഷേക് പ്രണയ കൊലപാതകത്തിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും ഇന്റർനെറ്റിൽ ആവർത്തിച്ച് കണ്ടിരുന്നതായി പോലീസിന്റ കുറ്റപത്രത്തിൽ പറയുന്നു.

പാലാ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് കുറ്റപത്രം നൽകിയത്. അതേസമയം ഒക്ടോബർ ഒന്നിന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ബിവോക് ഫുഡ് പ്രോസസിംഗ് ടെക്‌നോളജി കോഴ്‌സിലെ ആറാം സെമസ്റ്റർ വിദ്യാർത്ഥികളായിരുന്നു ഇരുവരും. അവസാന വർഷ പരീക്ഷയെഴുതാനായാണ് നിതിന കോളേജിലെത്തിയത്. പേപ്പർ കട്ടർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. സംഭവം നടക്കുന്ന അന്ന് തന്നെ പ്രതിയായ അഭിഷേകിനെ കസ്റ്റഡിയിലെടുത്തിരുന്നു.

മുൻകാമുകനുമായി നിതിനമോൾ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കഴുത്തറുക്കാനായി അഭിഷേക് ഒരാഴ്‌ച്ചത്തെ ഒരുക്കം നടത്തി. സംഭവത്തിൽ നൂറിലേറെ പേരുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. 80 പേരെ കേസിൽ സാക്ഷികളാക്കി. ഫോറൻസിക് വിദഗ്ധരുടെ റിപ്പോർട്ടുകൾ ഉൾപ്പെടെ 48 രേഖകളും കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായ നിതിനമോളെ സഹപാഠി അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

4 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

4 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

4 hours ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

4 hours ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

5 hours ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

6 hours ago