Sunday, December 28, 2025

സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തൽ; കോട്ടയത്ത് മുഖ്യമന്ത്രിക്ക് വൻ സുരക്ഷ; ചടങ്ങിൽ മാധ്യമങ്ങള്‍ക്ക് അസാധാരണ നിര്‍ദ്ദേശം നൽകി പോലീസ്

കോട്ടയം: സ്വര്‍ണ്ണക്കടത്ത് വെളിപ്പെടുത്തലുകൾക്കിടയിൽ മുഖ്യമന്ത്രിക്ക് വൻ സുരക്ഷാ സന്നാഹമൊരുക്കി പോലീസ്. കോട്ടയത്ത് നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. ഇതിനായിട്ടാണ് പ്രദേശമാകെ സുരക്ഷാ വിന്യാസം പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.

പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മാധ്യമങ്ങൾ വേദിയിലെത്തണമെന്നാണ് നിര്‍ദ്ദേശം. കൂടാതെ മാധ്യമ പ്രവർത്തകർക്കായി പ്രത്യേക പാസും ഏർപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിലെത്തുന്ന ആരും തന്നെ കറുത്ത മാസ്ക് ധരിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. തികച്ചും ജനാധിപത്യത്തെ അപമാനിക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണ് പോലീസ് മുന്നോട്ടു വക്കുന്നത്.

സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്നാണ് പോലീസ് പറയുന്നത്. കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സമ്മേളന ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രി കോട്ടയത്ത് എത്തിയിരിക്കുന്നത്.

Related Articles

Latest Articles