Wednesday, January 7, 2026

സുരക്ഷ ഒരുക്കി ഉന്നത നേതാക്കൾ ; കായംകുളം താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയ സിപിഎം പ്രവർത്തകരെ പിടികൂടാതെ പോലീസ്

ആലപ്പുഴ : ആശുപത്രിയിൽ അക്രമം നടത്തിയ സിപിഎം പ്രവർത്തകരെ പിടികൂടാതെ പോലീസ്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ എട്ട് പേർക്കെതിരെ നടപടി സ്വീകരിക്കുന്നതിലാണ് പോലീസ് അലംഭാവം കാണിക്കുന്നത്. സിപിഐഎം ബ്രാഞ്ച് സെക്രട്ടറിമാരായ അരുൺ അന്തപ്പൻ, സുധീർ യൂസഫ്, ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദ് എന്നിവാരാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.

കേസിനാസ്പദമായ സംഭവം നടന്നിട്ട് മൂന്നാഴ്ച പിന്നിടുന്നു. ഈ സാഹചര്യത്തിൽ പോലീസും പാർട്ടിയിലെ ഒരു വിഭാഗവും ചേർന്ന് പ്രതികളെ സംരക്ഷിക്കുന്നു എന്നാണ് ആരോപണം. പാർട്ടിക്കുള്ളിലെ തർക്കത്തിന്റെ പ്രതിഫലനമായി പ്രതി ചേർക്കപ്പെട്ടവർക്കെതിരെ സസ്‌പെൻഷൻ നടപടി പാർട്ടി സ്വീകരിച്ചിരുന്നു.

എന്നാൽ പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകുന്നില്ല. പ്രതികൾ പുറത്ത് ഇപ്പോഴും സ്വതന്ത്രമായി നടക്കുകയാണ്. പാർട്ടിക്കുള്ളിലെ തന്നെ ഉന്നത നേതാക്കളാണ് ഇവർക്ക് സുരക്ഷ ഒരുക്കുന്നത് എന്നും ആക്ഷേപമുണ്ട്. സംഭവത്തിൽ പോലീസിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Latest Articles