എഡിജിപി എം ആർ അജിത് കുമാർ
പത്തനംതിട്ട : ശബരിമലയിൽ കയറാൻ പാടില്ലാത്ത ആരെയും കയറ്റില്ലെന്ന് ശബരിമല പോലീസ് കോ ഓർഡിനേറ്റർ എഡിജിപി എം ആർ അജിത് കുമാർ വ്യക്തമാക്കി. സംശയാസ്പദമായി വ്യക്തികളെയോ വസ്തുക്കളെയോ കണ്ടാൽ വിവരം അറിയിക്കണമെന്ന് ഡ്യൂട്ടിയിലുളള പോലീസുകാർക്ക് അദ്ദേഹം നിർദേശം നൽകി.ശബരിമലയിൽ പോലീസ്കാരുടെ ഡ്യൂട്ടി ഒരു പ്രാർത്ഥനയാണെന്നും സംതൃപ്തമായ ദർശനം ഒരുക്കുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്വമെന്നും എഡിജിപി വ്യക്തമാക്കി.
അതേസമയം മകരവിളക്ക് – മണ്ഡലകാല മഹോത്സവത്തിനായി ശബരിമല നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തിലാണ് നട തുറന്നത്. പുതിയ മേൽശാന്തിമാർ നാളെ ചുമതലയേൽക്കും.
നാളെ രാവിലെ മൂന്നരയ്ക്ക് നടകൾ തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്. നാളെ മുതലാണ് മണ്ഡലകാല പൂജകൾ ആരംഭിക്കുന്നത്. അതേസമയം സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ്. തീർത്ഥാടകർക്കായി അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കിയിതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് വ്യക്തമാക്കി.
“നിലയ്ക്കലിൽ ടോൾപിരിവിനായി ഫാസ്ടാഗ് സംവിധാനം ഏർപ്പെടുത്തി. മരക്കൂട്ടം മുതൽ ശരംകുത്തിവരെ ക്യൂ കോംപ്ലക്സിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ശബരിപീഠത്തിൽ മൊബൈൽ ചാർജ്ജ് ചെയ്യാനുള്ള സംവിധാനമുണ്ട്. സന്നിധാനത്ത് ഡൈനാമിക് ക്യൂ കൺട്രോളിലൂടെ തിരക്ക് നിയന്ത്രിക്കാൻ കഴിയും. നിലയ്ക്കലിൽ കണ്ടയ്നർ ടോയ്‌ലറ്റുകൾ ഉൾപ്പടെ 952 ടോയ്‌ലറ്റുകളുണ്ട്. പമ്പയിലും സന്നിധാനത്തും സ്ത്രീകൾക്കും കുട്ടികൾക്കും അംഗപരിമിതർക്കും ഉപയോഗിക്കാവുന്ന ടോയ്‌ലറ്റുകളുണ്ട്” – പി.എസ് പ്രശാന്ത് പറഞ്ഞു.
ദർശനസമയം
നട തുറക്കുന്നത് പുലർച്ചെ 3.00
അടയ്ക്കുന്നത് ഉച്ചയ്ക്ക് 1.00
ഉച്ചയ്ക്കുശേഷം 3.00
അടയ്ക്കുന്നത് രാത്രി 11.00
പൂജകൾ
3.30 ഗണപതി ഹോമം
ഏഴ് വരെ നെയ്യഭിഷേകം
7.30 മുതൽ ഉഷഃപൂജ
8.30 മുതൽ 11വരെ നെയ്യഭിഷേകം
11 മുതൽ 11.30 വരെ അഷ്ടാഭിഷേകം
12.30 ഉച്ചപൂജ.
വൈകിട്ട് 6.30 ദീപാരാധന
7 മുതൽ 9.30വരെ പുഷ്പാഭിഷേകം
9.30ന് അത്താഴപൂജ
11ന് ഹരിവരാസനം
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…