Tuesday, September 22, 2026

വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പോലീസ് !!! പഞ്ചാബിൽ 2 പാക് ഭീകരർ പിടിയിൽ

ചണ്ഡീഗഢ് : പഞ്ചാബിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്ത് പോലീസ്. ജമ്മുകശ്മീർ പോലീസും പഞ്ചാബ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് മലർകോട്ടലയിൽ നിന്ന് രണ്ട് ഭീകരരെയും അവരുടെ ഒരു സഹായിയെയും പിടികൂടിയത്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഈ പ്രതികളെ ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ, ഇവരുമായി ബന്ധപ്പെട്ട വിവരങ്ങൾ ജമ്മു കശ്മീരിൽ മുൻപ് രജിസ്റ്റർ ചെയ്ത ഒരു തീവ്രവാദ കേസിലെ പ്രതികളുമായി സാമ്യമുള്ളതായി പോലീസ് കണ്ടെത്തുകയായിരുന്നു. ഇതിന്റെഭാഗമായി ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ, ഒരു ഭീകരാക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായാണ് തങ്ങൾ പഞ്ചാബിൽ തുടരുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.

ആസൂത്രണം ചെയ്ത ആക്രമണത്തിന്റെ സ്വഭാവം എന്തായിരുന്നുവെന്നും ഇതിൽ മറ്റാർക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കൂടാതെ, ഏതൊക്കെ ബാഹ്യശക്തികളുടെ ഇടപെടൽ ഈ ഭീകരപ്രവർത്തനത്തിന് പിന്നിലുണ്ടെന്ന കാര്യവും ജമ്മു കശ്മീർ പോലീസ് അതീവ ഗൗരവത്തോടെ പരിശോധിച്ചു വരികയാണ്.

Related Articles

Latest Articles