army
ശ്രീനഗര്‍: ഭീകരവാദ പ്രവർത്തനങ്ങളിൽ സഹായിച്ച നാല് വീടുകളും മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തതായി ജമ്മു കാശ്മീര്‍ പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ലവിപോറ ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ മൂന്ന് തീവ്രവാദികളെ സഹായിച്ചെന്ന് പേരിലാണ് നടപടി. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും മറ്റ് പിന്തുണകള്‍ നല്‍കുകയും ചെയ്ത മൊഹ്‌ദ് യൂസഫ് സോഫി, ഖുര്‍ഷീദ് അഹമ്മദ്, റമീസ് അഹമ്മദ് മിര്‍എന്നിവരാണ് പ്രതികള്‍. മറ്റൊരു കേസില്‍ അബ് റഹ്മാന്‍ ഭട്ടിന്റെ വീട് മകന്‍ ആഷിഖ് ഹുസൈന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.
ഇത്തരത്തില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച 75 വാഹനങ്ങള്‍, അഞ്ച് വീടുകള്‍, ആറ് വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കാന്‍ യുഎപിഎ പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…