Thursday, May 16, 2024
spot_img

ഭീകരകാദികളെ സഹായിക്കുന്നവരുടെ വീടും വാഹനവും നഷ്ടപ്പെടും: ജമ്മു കാശ്മീ‌രിൽ നടപടി കടുപ്പിച്ച് പൊലീസ്

ശ്രീനഗര്‍: ഭീകരവാദ പ്രവർത്തനങ്ങളിൽ സഹായിച്ച നാല് വീടുകളും മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തതായി ജമ്മു കാശ്മീ‌ര്‍ പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ലവിപോറ ദേശീയപാതയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണം നടത്താന്‍ മൂന്ന് തീവ്രവാദികളെ സഹായിച്ചെന്ന് പേരിലാണ് നടപടി. ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ വീരമൃത്യു വരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും മറ്റ് പിന്തുണകള്‍ നല്‍കുകയും ചെയ്ത മൊഹ്‌ദ് യൂസഫ് സോഫി, ഖുര്‍ഷീദ് അഹമ്മദ്, റമീസ് അഹമ്മദ് മിര്‍എന്നിവരാണ് പ്രതികള്‍. മറ്റൊരു കേസില്‍ അബ് റഹ്മാന്‍ ഭട്ടിന്റെ വീട് മകന്‍ ആഷിഖ് ഹുസൈന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു.

ഇത്തരത്തില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ച 75 വാഹനങ്ങള്‍, അഞ്ച് വീടുകള്‍, ആറ് വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവ പിടിച്ചെടുക്കാന്‍ യുഎപിഎ പ്രകാരം അനുമതി നല്‍കിയിട്ടുണ്ട്.

Related Articles

Latest Articles