Monday, May 20, 2024
spot_img

വീണ്ടും ക്രൂരത; കശ്മീരി ടെലിവിഷന്‍ താരത്തെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു

ശ്രീനഗര്‍: കശ്മീരി ടെലിവിഷന്‍ താരത്തെ തീവ്രവാദികള്‍ വെടിവെച്ചുകൊന്നു. പ്രമുഖ അഭിനയിത്രിയും ടിക്ടോക്, റീല്‍സ് താരവുമായ അമ്രീന്‍ ഭട്ടാണ് കൊല്ലപ്പെട്ടത്. ഇവർക്ക് 35 വയസ്സായിരുന്നു. ഇവരുടെ ബന്ധുവായ പത്തുവയസുകാരന്‍ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ ദിവസം വൈകീട്ട് 8 മണിയോടെയാണ് ആക്രമണം നടന്നത്. ടെലിവിഷർ ആർട്ടിസ്റ്റിറ്റായ 35 കാരിയായ അമ്രീൻ ഭട്ടിനും ഇവരുടെ പത്ത് വയുള്ള അനന്തരവൻ ഫർഹാൻ സുബൈറിനും നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഇവരെ ഭീകരർ വെടിവെച്ചിടുകയായിരുന്നു.

അതേസമയം പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിചിരുന്നു. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്‌തെന്ന് ഡോക്ടർമാർ അറിയിച്ചു. ആക്രമണം നടന്ന പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

ഇതിന് പിന്നില്‍ ലഷ്‌കര്‍ ഇ തൈ്വബയാണെന്ന് കശ്മീര്‍ പോലീസ് വ്യക്തമാക്കി. കൊലയാളി സംഘത്തില്‍ മൂന്ന് തീവ്രവാദികള്‍ ആണ് ഉണ്ടായിരുന്നത്. സംഭവത്തിൽ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സംഭവത്തെ അപലപിച്ചു.

Related Articles

Latest Articles