പ്രതീകാത്മക ചിത്രം
ചിതറയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ മൂന്നംഗ സംഘം റിമാൻഡിൽ. വനിതാ എസ്‌ഐയെ അടക്കമുള്ള പോലീസുകാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് പിടിയിലായത്. സ്ത്രീത്വത്തെ അപമാനിക്കൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ പൊതുമുതൽ നശിപ്പിക്കൽ പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് ചാർജ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് പോലീസ് എത്തിയത്. ഇതിനിടെ എസ്‌ഐയുടെ വാഹനത്തിന് മുൻപിൽഎത്തിയ മൂന്നംഗ സംഘം നൃത്തം ചെയ്ത് തടസം ഉണ്ടാക്കുകയായിരുന്നു. പോലീസ് വാഹനത്തിന് മുന്നോട്ട് പോകാൻ കഴിയാത്തതിനെ തുടർന്ന് എസ്‌ഐ വാഹനത്തിൽ നിന്നും ഇറങ്ങി യുവാക്കളോട് മാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇവർ എസ്‌ഐയെ തടഞ്ഞു നിർത്തുകയും ജീപ്പ് ആക്രമിക്കുകയും പോലീസുകാരെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…