തിരുവനന്തപുരം: ഇനി അവധിക്കാലമാണ്.ഇനി രണ്ടുമാസം കുട്ടികള്‍ക്ക് അവധിയായതോടെ, അവധിക്കാല യാത്രകള്‍ പ്ലാന്‍ ചെയ്യുന്നവര്‍ നിരവധിയാണ്. അത്തരത്തില്‍ പ്ലാന്‍ ചെയ്യുന്നവര്‍ വീടുപൂട്ടി പോകുന്നതിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കപ്പെടാറുണ്ട്. മോഷണം ഭയന്ന് വീടുപൂട്ടി യാത്രയ്ക്ക് പോകുന്നത് വേണ്ടന്ന് വെയ്ക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അല്ലെങ്കില്‍ വീട്ടില്‍ മറ്റാരെയെങ്കിലും ആക്കി പോകുന്നവരും നിരവധിയാണ്. വീടുപൂട്ടി യാത്ര പോകുന്നവര്‍ വിവരം മുന്‍കൂട്ടി അറിയിക്കണമെന്നാണ് പൊലീസ് ആവര്‍ത്തിച്ച് പറയുന്നത്. വീടിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്.
ഇപ്പോള്‍ സ്‌റ്റേഷനില്‍ നേരിട്ട് പോകാതെ തന്നെ ഓണ്‍ലൈനായി വീടുപൂട്ടി പോകുന്നത് അറിയിക്കാന്‍ കേരള പൊലീസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പോല്‍ ആപ്പിലെ ലോക്ക്ഡ് ഹൗസ് സൗകര്യം ഉപയോഗിച്ച് വീടുപൂട്ടി യാത്ര പോകുന്നവര്‍ക്ക് വിവരം അറിയി ക്കാമെന്ന് കേരള പൊലീസ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. കേരള പൊലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പാണ് പോല്‍ ആപ്പ്. ഇതില്‍ കയറി ലോക്ക്ഡ് ഹൗസ് സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ വീട്ടിലും പരിസരത്തും പ്രത്യേക നിരീക്ഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കുന്നു.

