Friday, May 17, 2024
spot_img

ബിഎസ്എൻഎൽ പൂട്ടിക്കെട്ടുമോ?ജനുവരി മാസം സിം ഉപേക്ഷിച്ചത് 1.5 ദശലക്ഷം ആളുകൾ

ബിഎസ്എൻഎലിന് കനത്ത തിരിച്ചടി. നെറ്റ്വർക്ക് നവീകരിക്കാനും 4ജി രാജ്യത്ത് എല്ലായിടത്തും എത്തിക്കാനും പരിശ്രമിക്കുന്നതിനിടയിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുകയാണ്. ജനുവരി മാസത്തിലും നിരവധി വയർലെസ് ഉപയോക്താക്കളാണ് നെറ്റ്‌വർക്ക് ഉപേക്ഷിച്ച് പോയത്. ഏതാണ്ട് 1.5 ദശലക്ഷം വയർലസ് വരിക്കാരെ കമ്പനിക്ക് നഷ്ടമായിട്ടുണ്ടെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. വോഡാഫോൺ ഐഡിയയ്ക്കും നിരവധി ഉപയോക്താക്കളെ ജനുവരി മാസം നഷ്ടമായി. ജിയോയും എയർടെല്ലുമാണ് ജനുവരി മാസത്തിൽ കൂടുതൽ വരിക്കാരെ നേടിയ കമ്പനികൾ.

അതിവേഗ 4ജി നെറ്റ്‌വർക്കുകൾ ഇതുവരെ ഇന്ത്യയിൽ എല്ലായിടത്തും എത്തിക്കാൻ സാധിക്കാത്തതാണ് ബിഎസ്എൻഎൽ നേരിടുന്ന പ്രധാന വെല്ലുവിളി. ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ജിയോ, എയർടെൽ എന്നീ ടെലിക്കോം കമ്പനികൾ 5ജി നെറ്റ്വർക്ക് നൽകുമ്പോഴും ബിഎസ്എൻഎൽ 4ജി ലഭ്യമാക്കുന്നില്ല എന്നത് ഗുരുതരമായ പ്രശ്നമാണ്. അതിവേഗ കണക്റ്റിവിറ്റി ലഭ്യമല്ലാത്തതിനാൽ വർഷങ്ങളായി ബിഎസ്എൻഎൽ കണക്ഷൻ ഉപയോഗിച്ചിരുന്നവർ പോലും മറ്റ് നെറ്റ്വർക്കിലേക്ക് മാറുകയാണ്.

Related Articles

Latest Articles