Saturday, December 13, 2025

ഫേസ്ബുക്ക് വഴി പരിചയം; വീട്ടിൽ കുടുംബപ്രശ്നം ഉണ്ടെന്ന് മനസിലാക്കിയ ദമ്പതികൾ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട് വിട്ടിറങ്ങാൻ പ്രോത്സാഹിപ്പിച്ചു, കുട്ടിയുടെ മൊബൈൽ ഫോണും സ്വർണമാലയും കവർന്ന പ്രതികളെ കയ്യോടെ പിടികൂടി പോലീസ്

പള്ളുരുത്തി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വർണമാലയും മൊബൈൽഫോണും കവർന്ന ദമ്പതികൾ പോലീസിന്റെ പിടിയിൽ. അക്ഷയ് അപ്പു (22), ഭാര്യ കൃഷ്ണ (20) തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്. കുട്ടി ദമ്പതികളുമായി ഫേസ്ബുക്ക് വഴി പരിചയപ്പെടുകയായിരുന്നു. വീട്ടിൽ കുടുംബവഴക്കുണ്ടെന്ന് പറഞ്ഞ കുട്ടിയെ അവിടെ നിൽക്കണ്ടെന്നും വീട് വിട്ട് ഇറങ്ങിവരാനും പ്രതികൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഊട്ടിയിലേക്ക് പോകാമെന്ന് പറഞ്ഞാണ് പ്രതികൾ കുട്ടിയെ വീട് വിട്ട് ഇറക്കാൻ ശ്രമിച്ചത്.

ഊട്ടിയ്ക്ക് പോകുന്നതിനായുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള പണം കണ്ടെത്തുന്നതിനെന്ന് പറഞ്ഞ് സ്വർണ്ണമാലയും മൊബൈൽ ഫോണും വാങ്ങുകയായിരുന്നു. മാല ഉരുക്കിയ നിലയിൽ പറവൂരിലെ ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു. അക്ഷയ് അപ്പു നിരവധി കേസിലെ പ്രതിയാണ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles