തിരുവനന്തപുരം : പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന പതിനൊന്നാമത് അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിന് പോലീസ് നോട്ടീസയച്ചു. സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗമോ മതസ്പർദ്ധ ഉണ്ടാക്കുന്ന പരാമർശങ്ങളോ ഉണ്ടാകാതിരിക്കാൻ സംഘാടക സമിതി പ്രത്യേകം ശ്രദ്ധിക്കണമെന്നും അത്തരത്തിൽ എന്തെങ്കിലും ഉണ്ടായാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംഘാടക സമിതി അംഗങ്ങൾക്കായിരിക്കുമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
നോട്ടീസിന്റെ പൂർണ്ണരൂപം
തിരുവനന്തപുരം ഫോർട്ട് ചോലീസ് സ്റ്റേഷൻ പരിധിയിലെ പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനം – 2023 സംഘാടക സമിതി അംഗങ്ങൾക്ക് തിരുവനന്തപുരം സിറ്റി ഫോർട്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ തെര്യപ്പെടുത്തുന്ന നോട്ടീസ്.
2023 ഏപ്രിൽ 21 മുതൽ 25 വരെ പുത്തരിക്കണ്ടം മൈതാനത്തു നടക്കുന്ന അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ മതവിദ്വേഷ പ്രസംഗമോ മതസ്പർദ്ധ ഉണ്ടാക്കുന്ന പരാമർശങ്ങളോ ഉണ്ടാകാതിരിക്കാൻ സംഘാടക സമിതി പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്തരത്തിൽ എന്തെങ്കിലും ഉണ്ടാകുന്ന പക്ഷം ആയതിന്റെ പൂർണ്ണ ഉത്തരവാദിത്വം സംഘാടക സമിതി അംഗങ്ങളിൽ നിക്ഷിപ്തമായിരിക്കുമെന്നും ആയതിനുമേൽ കർശന നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.


