Kerala

പൊലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി; വധഭീഷണി മുഴക്കി ഒളിവില്‍പോയ പ്രതിയെ പിടികൂടി പോലീസ്

മലപ്പുറം: പൊലീസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വധഭീഷണി മുഴക്കി ഒളിവില്‍പോയ യുവാവ് കഞ്ചാവുമായി പിടിയില്‍. അരിമണല്‍ കൂനമ്മാവിലെ മുതുകോടന്‍ മഷൂദിനെയാണ് (25) കരുവാരകുണ്ട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സികെ. നാസറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഈ മാസം 21ന് രാത്രി എട്ട് മണിക്കാണ് പ്രതി കാളികാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറുടെ അരിമണലിലെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. കാര്‍ തകര്‍ക്കുകയും പൊലീസ് ഉദ്യോഗസ്ഥനെ കൊല്ലുമെന്ന് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനുശേഷം ഇയാള്‍ വയനാട്ടില്‍ ഒളിവിലായിരുന്നു. വീട്ടിൽ കഞ്ചാവ് ഒളിപ്പിച്ചതായി വിവരം ലഭിച്ചതിനെ തുടർന്ന് മഷൂദിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാൽ പൊലീസിന് രഹസ്യ വിവരം കൈമാറിയത് സിവിൽ പൊലീസ് ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞുള്ള തർക്കത്തിന് ശേഷമായിരുന്നു മഷൂദിന്റെ ആക്രമണവും ഭീഷണിയും ഉണ്ടായത്.

പ്രതി തന്റെ വീടിന്റെ പരിസരത്ത് ഒളിപ്പിച്ചുവെച്ച കഞ്ചാവ് എടുക്കാന്‍ വ്യാഴാഴ്ച വൈകീട്ട് വേഷംമാറി അരിമണലിലെത്തി. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയ പൊലീസിന് രഹസ്യവിവരം കൂടി ലഭിച്ചത്തോടെ നിലമ്പൂരിലെ ആന്റി നാര്‍കോട്ടിക് ഫോഴ്‌സിന്റെ സഹായത്തോടെ പ്രതിയെ പിന്തുടര്‍ന്ന്, കേരള പൂച്ചപ്പടിയില്‍ വച്ച് പിടികൂടുകയായിരുന്നു.

ഇയാളില്‍നിന്ന് 940 ഗ്രാം കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. മാത്രമല്ല മഷൂദ് നേരത്തെ തന്നെ നിരവധിക്രിമിനല്‍, മയക്കുമരുന്ന് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു . പ്രതിയെ കോടതിയില്‍ ഹാജരാക്കി. ജില്ലാ ക്രൈം സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ എസ് ഐ എം അസൈനാര്‍, അഭിലാഷ് കൈപ്പിനി, ആസിഫ്, കരുവാരകുണ്ട് എസ് ഐ മനോജ്, ശിവന്‍, മനു മാത്യു, അജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിപ്പിക്കുന്നത്.

B4 Admin

Recent Posts

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 hours ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

5 hours ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

12 hours ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

1 day ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

1 day ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

1 day ago