സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രമാണ് ‘മേ ഹും മൂസ’. ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ നിരവധിയാണ്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്. ബിജിബാലും ജിൻഷ കെ നാണുവും ചേർന്നാണ് മനോഹരമായ മെലഡി പാടിയിരിക്കുന്നത്.
മലയാള നാടിൻ്റെ ലാളിത്യവും മനോഹാരിതയും തുളുമ്പുന്ന രീതിയിലാണ് ഗാനം അണിയിച്ച് ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപി, ഹരീഷ് കണാരൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളും ഗാന രംഗത്ത് കടന്നു വരുന്നുണ്ട്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹും മൂസ’. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പാട്ട് ഏറെ ശ്രദ്ധനേടിയിരുന്നു. മലപ്പുറത്തുകാരൻ മൂസ എന്ന സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം നമ്മുടെ നാടിൻ്റെ പ്രതീകമാണ്. ഇന്ത്യൻ സമൂഹം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം ഒരു ക്ലീൻ എന്റർടെയ്നർ ആയിട്ടാണ് ജിബു അവതരിപ്പിക്കുന്നത്.
കോൺഫിഡൻ്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളിൽ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വിശാലമായ ക്യാൻവാസിൽ വലിയ മുതൽ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്. പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആൻ്റണി, സലിം കുമാർ, ഹരീഷ് കണാരൻ, മേജർ രവി, മിഥുൻ രമേഷ്, ശശാങ്കൻ മയ്യനാട്, ശ്രിന്ധ, എന്നിവരും തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. റുബിഷ് റെയ്ൻ ആണ് രചന നിർവ്വഹിക്കുന്നത്. ഗാനങ്ങൾ – റഫീഖ് അഹമ്മദ്, ഹരിനാരായണൻ, സജാദ് , സംഗീതം ശ്രീനാഥ് ശിവശങ്കരൻ’, വിഷ്ണു ശർമ്മ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, വാഴൂർ ജോസ്.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…