Friday, December 12, 2025

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി ഉള്ള ഹർജിക്ക് പോലീസ് എതിർപ്പ്‌

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർത്ഥിയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിക്ക് പൊലീസ് എതിർപ്പ് അറിയിച്ചു. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ ജാമ്യവ്യവസ്ഥയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇളവ് തേടിയത്.

എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്ന വ്യവസ്ഥയിൽ ഇളവ് ആവിശ്യപെട്ടാണ് ഹർജി. ഇളവ് അനുവദിച്ചാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കി.

സ്ഥാനാർത്ഥി എന്ന നിലയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇളവ് തേടി ഹർജി സമർപ്പിച്ചത്. പൂരം കലക്കൽ ഗൂഢാലോചനക്കെതിരെയുള്ള സമരത്തിന്റെ ഭാഗമാണ് താനെന്നും, തന്നെ സ്ഥിരം കുറ്റവാളിയെന്ന് കാണിക്കുന്നത് തെറ്റാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഹർജിയിൽ തിരുവനന്തപുരം സിജെഎം കോടതി നാളെ വിധി പ്രഖ്യാപിക്കും.

Related Articles

Latest Articles