മോസ്കോ: ഭീകരവാദം ഉൾപ്പെടെയുള്ള ഗുരുതര വിഷയങ്ങളിൽ ഇരട്ടത്താപ്പിന് ഇടമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രിക്സ് ഉച്ചകോടിയിൽ വ്യക്തമാക്കി. ഭീകരവാദവും, അതിന് സാമ്പത്തിക സഹായം നൽകുന്നതും തടയാൻ ലോക രാഷ്ട്രങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും, അദ്ദേഹം പറഞ്ഞു.
“ഭീകരതയും, അതിന്റെ ധനസഹായവും ഇല്ലാതാക്കാൻ നാം എല്ലാവരും ശക്തമായ സഹകരണം കൈക്കൊള്ളണം. അതുപോലെ, യുവജനങ്ങൾക്കിടയിൽ തീവ്രവാദത്തിന്റെ വ്യാപനം തടയാനുള്ള സജീവ നടപടികൾ അവലോകനം ചെയ്യേണ്ടതാണ്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ യുദ്ധമല്ല, ചർച്ചകളെയും നയതന്ത്രത്തെയും പിന്തുണയ്ക്കുന്നുവെന്നും, ഭാവി തലമുറകൾക്കായി സമൃദ്ധമായ അവസരങ്ങൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു. സൈബർ സുരക്ഷ, വ്യാജവാർത്ത, തുടങ്ങിയ സാങ്കേതിക വെല്ലുവിളികളെയും പ്രധാനമന്ത്രി പരിഗണനയിൽ എടുത്തു.വൈവിധ്യമാർന്നതും ഉൾക്കൊള്ളുന്നതുമായ ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ, എല്ലാ വിഷയങ്ങളിലും ബ്രിക്സിന് നല്ല പങ്ക് വഹിക്കാനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

