Saturday, May 18, 2024
spot_img

രണ്ട് വയസുകാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്;കുഞ്ഞിന് ജാമ്യം തേടി അമ്മ കോടതിയിൽ : സംഭവം ഇങ്ങനെ

ബീഹാർ: രണ്ട് വയസുകാരനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്.മകന് ജാമ്യം തേടി കോടതിയിലൂടെ അലഞ്ഞ് അമ്മ.ബീഹാറിലെ ബോഗുസാരായ് കോടതിയിലാണ് സംഭവം.

2021ൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു എന്ന കേസിനാണ് രണ്ട് വയസുകാരനായ കുട്ടിക്കടക്കം പോലീസ് കേസെടുത്തത്.എന്നാൽ കുട്ടിക്കെതിരെയും കേസുണ്ടായിരുന്നതായി കുഞ്ഞിന്റെ അമ്മയ്ക്ക് അറിയില്ലായിരുന്നു. വ്യാഴാഴ്ച ജാമ്യത്തിനായി എത്തിയപ്പോഴാണ് കുഞ്ഞിനെതിരെയും എഫ്ഐആർ ഇട്ട വിവരം അമ്മ അറിയുന്നത്. 2021 ഏപ്രിൽ 10 നാണ് കുഞ്ഞ് അടക്കം 8 പേർക്കെതിരെ മുഫസിൽ പോലീസ് ക്രിമിനൽ കുറ്റം ചുമത്തിയത്. കോവിഡ് വ്യപിപ്പിച്ചുവെന്നതാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം.

അതേസമയം, എഫ്‌ഐആർ എടുക്കുമ്പോൾ കുട്ടിക്ക് രണ്ട് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുഞ്ഞിനെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ടെന്ന് അഭിഭാഷകനായ സിംഗ് വ്യക്തമാക്കി.

Related Articles

Latest Articles