തിരുവനന്തപുരം:കേരള പോലീസിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പി എഫ് ഐയുമായി ബന്ധമുണ്ടെന്ന് സംസ്‌ഥാന പോലീസ് മേധാവിക്ക് എൻ ഐ എ റിപ്പോർട്ട് കൈമാറി എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് പോലീസ് പറയുന്നു.
കേരളത്തിലെ 873 പോലീസുകാർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻ ഐ എ ഡി ജി പിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത് എന്നാണ് മാധ്യമങ്ങൾ പറഞ്ഞിരുന്നത്.സിവിൽ പോലീസ് ഉദ്യോഗസ്ഥർ,എസ് ഐമാർ,എസ് എച്ച് ഒ അടക്കമുള്ളവരാണ് പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.സ്പെഷ്യൽ ബ്രാഞ്ച്,ഇന്റലിജൻസ്,ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണിവർ.

