Friday, May 24, 2024
spot_img

പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം പ്രഖ്യാപിച്ച് അമിത് ഷാ; ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് പട്ടികവര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുകയെന്നും അമിത് ഷാ

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹാടി സമുദായങ്ങൾക്കുള്ള പട്ടികവർഗ സംവരണം ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് പട്ടികവര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് തുടക്കം കുറിക്കാൻ രജൗരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

സംവരണം നടപ്പാക്കുന്നതിനായി സംവരണ നിയമത്തിൽ കേന്ദ്ര സർക്കാർ ഉടൻ ഭേദഗതി വരുത്തും. ലെഫ്റ്റനന്‍റ് ഗവർണർ നിയോഗിച്ച കമ്മീഷൻ ഇത് സംബന്ധിച്ച് റിപ്പോർട്ട് അയച്ചിട്ടുണ്ട്. ഗുജറാത്തിലെ ഗുജ്ജാർ, ബകര്‍വാള്‍, പഹാടി വിഭാഗങ്ങള്‍ക്ക് ഭേദഗതിയുടെ ഗുണം ലഭിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ഇവിടെ അത്തരം സംവരണം സാധ്യമാക്കിയിട്ടുണ്ട്. ദളിതർ, ന്യൂനപക്ഷങ്ങൾ, ആദിവാസികൾ, പഹാടികൾ എന്നിവർക്കെല്ലാം അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു.

Related Articles

Latest Articles