Shivalingam
തഞ്ചാവൂര്‍: 500 കോടി വിലവരുന്ന ശിവലിംഗം പോലീസ് പിടിച്ചെടുത്തു. ബാങ്ക് ലോക്കറില്‍നിന്ന് 500 കോടി വിലവരുന്ന, അമൂല്യമായ മരതകക്കല്ലില്‍ തീര്‍ത്ത ശിവലിംഗമാണ് പിടിച്ചെടുത്തത്. എന്‍.എ. സ്വാമിയപ്പന്‍, മകന്‍ അരുണ്‍ എന്നിവരുടെ ബാങ്ക് ലോക്കറില്‍ നിന്നാണ് പുരാവസ്തു കണ്ടെത്തതെന്ന് എഡിജിപി ജയന്ത് മുരളി പറഞ്ഞു. ഇവരുടെ കൈവശം അമൂല്യമായ പുരാവസ്തു ശേഖരം ഉണ്ടെന്ന വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.
എട്ട് സെമി ഉയരവും 543 ഗ്രാം ഭാരവുമുള്ള ഇതിന് ഇത്രയേറെ വിലവരുമെന്ന് സ്വാമിയപ്പനും അരുണിനും അറിയില്ലായിരുന്നു. 500 കോടിയോളം രൂപ ഇതിന് വരുമെന്ന് എഡിജിപി പറഞ്ഞു. നാഗപട്ടണത്തെ തിരുക്കൂവളൈ ക്ഷേത്രത്തില്‍ നിന്ന് മുന്‍പ് മോഷണം പോയതാണോ ഇതെന്ന് ആദ്യം സംശമുണ്ടായിരുന്നു എന്ന് പോലീസ് പറയുന്നു. എന്നാൽ ഇത് കാലടിയിൽ നിന്ന് മോഷണം പോയ മരതക ശിവലിംഗമാണോ എന്ന ചർച്ച സജീവമാകുകയാണ്.
കാലടി ശൃംഗേരി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ നിന്നും കോടികൾ വിലമതിക്കുന്ന ചന്ദ്രമൗലീശ്വര മരതക ശിവലിംഗം 20009 മാർച്ച് 27 രാത്രിയിലാണ് മോഷണം പോയത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…