കൊച്ചി: എറണാകുളം സതേണ്‍ റെയില്‍വേ എംപ്ലോയിസ് കോ-ഓപറേറ്റിവ് സൊസൈറ്റിയില്‍ മോഷണം നടത്തിയ പ്രതിയെ പിടികൂടി പോലീസ്.കൊല്ലം തെന്മല സ്വദേശി രഞ്ജിത്തിനെയാണ് കടവന്ത്ര പോലീസ് പിടികൂടിയത്.
കാഷ് കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന 16,185 രൂപയും 7000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുമാണ് പ്രതി മോഷ്ടിച്ചത്. സൗത്ത് ഓവര്‍ ബ്രിഡ്ജിന് സമീപം സ്ഥിതിചെയ്യുന്ന സൊസൈറ്റിയുടെ ഷീറ്റ് പൊളിച്ചാണ് പ്രതി അകത്ത് പ്രവേശിച്ചത്.
കടവന്ത്ര സി.ഐ അന്‍വറിെന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ സഹായിച്ചത്.
എസ്.ഐ മിഥുന്, സി.പി.ഒമാരായ ഉണ്ണികൃഷ്ണന്, ദിലീപ്, അനില്‍ എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.