Kerala

വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവന്ന സംഭവം; അദ്ധ്യാപികയ്ക്ക് പറയാനുള്ളതുകൂടി കേട്ടിട്ട് തുടര്‍ നടപടി, കേസെടുക്കുമെന്ന് പൊലീസ്

കൊല്ലം: കടയ്ക്കലിലെ ഒരു സ്കൂളില്‍ പരീക്ഷാഹാളില്‍ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മലമൂത്ര വിസര്‍ജ്ജനം നടത്തേണ്ടിവന്ന സംഭവത്തില്‍ അദ്ധ്യാപികയ്ക്കെതിരെ കേസെടുക്കും. എസ്.എസ്.എല്‍.സി പരീക്ഷ പൂര്‍ത്തിയായ ശേഷം അദ്ധ്യാപികയ്ക്ക് പറയാനുള്ളതുകൂടി കേട്ടിട്ടാകും തുടര്‍ നടപടിയെന്ന് കടയ്ക്കല്‍ സി.ഐ അറിയിച്ചു. രസതന്ത്രം പരീക്ഷയ്ക്കിടെയാണ് സംഭവം ഉണ്ടായത്. പരീക്ഷ തുടങ്ങി അധികം വൈകാതെ വിദ്യാര്‍ത്ഥിയ്ക്ക് അസഹ്യമായ വയറുവേദന അനുഭവപ്പെട്ടു.

തുടര്‍ന്ന് ബാത്റൂമിൽ പോകാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥി ഡ്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപികയോട് ആവശ്യപ്പെട്ടു. അദ്ധ്യാപിക ഇതിന് അനുവദിക്കാതെ വന്നപോള്‍ കേണപേക്ഷിച്ചു. എന്നിട്ടും പോകാന്‍ അനുവദിക്കുകയോ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടിനെയോ വിവരം അറിയിക്കുകയോ ചെയ്തില്ല. ഇതോടെയാണ് പരീക്ഷയെഴുതാന്‍ കഴിയാത്ത വിധം അവശനായ വിദ്യാര്‍ത്ഥി ഇട്ടിരുന്ന വസ്ത്രത്തില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തിയത്. ഇതിന് ശേഷവും അദ്ധ്യാപിക പുറത്തേക്ക് വിടാന്‍ തയ്യാറായില്ല.

മറ്റ് വിദ്യാര്‍ത്ഥികളും സ്കൂള്‍ അധികൃതരും വിഷയം അറിഞ്ഞു. നല്ലവണ്ണം പഠിക്കുന്ന കുട്ടിക്ക് നേരാംവണ്ണം പരീക്ഷയെഴുതാനും കഴിഞ്ഞില്ല. വീട്ടിലെത്തിയെങ്കിലും കുട്ടി വിവരം രക്ഷിതാക്കളോട് പറഞ്ഞില്ല. ഇന്നലെയാണ് സംഭവം രക്ഷിതാക്കള്‍ അറിഞ്ഞത്. തുടര്‍ന്ന് കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ത്ഥിയുടെയും രക്ഷകര്‍ത്താക്കളുടെയും പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാകും അദ്ധ്യാപികയ്ക്ക് പറയാനുള്ളത് പൊലീസ് കേള്‍ക്കുക.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

6 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

6 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

6 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

6 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

7 hours ago