തിരുവനന്തപുരം : തലസ്ഥാനത്തുനിന്നും ജര്‍മന്‍ വനിത കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. ലിസയുടെ കുടുംബത്തിന്റെ മൊഴിയെടുക്കും.രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖ പരിശോധിച്ചു.ലിസ വിമാനമാര്‍ഗം ഇന്ത്യ വിട്ടിട്ടില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലിസയ്ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ലിസ അമൃതപുരിയിലും എത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ജര്‍മന്‍ എംബസി വഴി ബന്ധുക്കളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ലിസയുമായി അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ലിസയുടെ കൂടെയുണ്ടായിരുന്ന യുകെ പൗരനായ മുഹമ്മദ് അലി മാര്‍ച്ച് 5ന് തിരികെ പോയിരുന്നു. ഇയാളില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ടൂറിസ്റ്റ് കേന്ദ്രങ്ങളും തീര്‍ഥാടന കേന്ദ്രങ്ങളും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
മാര്‍ച്ച് അഞ്ചിനാണ് ലിസ വെയ്സ് ജര്‍മനിയില്‍നിന്ന് പുറപ്പെട്ടത്. മാര്‍ച്ചില്‍ തിരുവനന്തപുരത്തെത്തിയ മകളെപ്പറ്റി ഒരുവിവരവും ഇല്ലെന്നു കാട്ടി ജര്‍മന്‍ കോണ്‍സുലേറ്റില്‍ മാതാവ് പരാതി നല്‍കിയിരുന്നു. മുമ്ബ് ലാത്വിയന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് വീഴ്ച വരുത്തിയെന്ന് ആരോപണമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പോലീസ് തങ്ങളുടെ ഭാഗത്തുനിന്നും ഒരുതരത്തിലും വീഴ്ച സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ്.

