Thursday, December 18, 2025

മലയാളിയായ പൊലീസുദ്യോഗസ്ഥന്‍ കന്യാകുമാരിയില്‍ ആത്മഹത്യചെയ്തു ഒപ്പമുണ്ടായിരുന്ന കാമുകി ആശുപത്രിയില്‍

തിരുവനന്തപുരം : മലയാളിയായ സിവില്‍ പൊലീസ് ഓഫീസറെ കന്യാകുമാരിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബോസ് എന്നാണ് ഇയാളുടെ പേരെന്ന് സൂചന. ഇയാള്‍ തൃശൂര്‍ പൊലീസ് അക്കാഡമിയിലെ ഡ്രൈവറാണെന്ന് പറയപ്പെടുന്നു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കന്യാകുമാരി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. വിവരമറിഞ്ഞ് കേരള പൊലീസ് സംഘം സംഭവ സ്ഥലത്തേക്ക് തിരിച്ചു. മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലം സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.

Related Articles

Latest Articles