Wednesday, October 7, 2026

കേരളത്തിൽ വീണ്ടും കൊറോണ

പത്തനംതിട്ട : ജില്ലയില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ഇറ്റലിയില്‍ നിന്നെത്തിയവരുടെ കുടുംബ സുഹൃത്തുകളാണെന്നാണ് വിവരം.

അതേസമയം,രോഗം സ്ഥിരീകരിച്ച ആറ് പേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ രണ്ടര വയസുകാരിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ തുടരുന്നതിനിടെ കാണാതായ യുവാവിനെ കണ്ടെത്തി ഐസോലേഷന്‍ വര്‍ഡില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles