Wednesday, May 8, 2024
spot_img

കാക്കിക്കുപ്പായത്തിലെ കലാകാരികളെ കണ്ടോ? യൂണിഫോമിൽ തകർപ്പൻ ചുവടുകളുമായി വനിതാ പോലീസുകാർ; വീഡിയോ വൈറൽ

ന്യൂഡൽഹി: അരങ്ങിൽ പൊടിപൂരമായി കാക്കിക്കുപ്പായമിട്ട കലാകാരികൾ. ഗൗരവക്കാരികളാണ് പോലീസുകാരികൾ എന്ന തെറ്റിദ്ധാരണ വേണ്ടെന്ന സൂചനയുമായി ഡല്‍ഹിയിലെ വനിതാ പോലീസിന്റെ അടിപൊളി നൃത്തം. മാര്‍ച്ച് 30 ന് നടന്ന സുനോ സഹേലി എന്ന പരിപാടിയില്‍ വനിതാപോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ നൃത്തത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. ഓള്‍ വിമന്‍ സമ്പര്‍ക്ക് സഭയാണ് പോലീസിനായി സുനോ സഹേലി സംഘടിപ്പിച്ചത്.

പ്രശസ്തമായ “തേരി ആഖിയ കാ യോ കാജല്‍” എന്ന ഹരിയാന്‍വി ഡാന്‍സ് നമ്പറിനാണ് പോലീസ് കൂട്ടുകാരികള്‍ ചുവടു വെച്ചത്. പാട്ട് തുടങ്ങിയ ഉടനെ തന്നെ നാലു വനിതാപോലീസുകാര്‍ വേദിയില്‍ കയറി ഡാന്‍സ് ആരംഭിക്കുകയായിരുന്നു. അവിടെയുണ്ടായിരുന്ന ഐപിഎസ് ഓഫീസർ ബനീറ്റ് മേരി ജെയ്കറിനേയും ആരോ നിര്‍ബന്ധിച്ച് വേദിയിലെത്തിച്ചു. എന്തായാലും രണ്ടു മൂന്ന് ദിവസങ്ങളായി ഇന്റര്‍നെറ്റിലെ താരങ്ങള്‍ ഈ ഡല്‍ഹി വനിതാപോലീസാണ്.ഇവരെ അഭിനന്ദിച്ച് നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.

Related Articles

Latest Articles