Wednesday, January 7, 2026

ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

പാട്ന:ബീഹാറില്‍ പോളിംഗ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ വോട്ടിംഗ് പുരോഗമിക്കുന്നതിനിടെ മധോപ്പൂര്‍ സുന്ദര്‍ വില്ലേജിലെ പോളിംഗ് ബൂത്തിലാണ് സംഭവം. പോളിംഗ് ബൂത്തിന് പുറത്തുണ്ടായിരുന്ന ഹോംഗാര്‍ഡിന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേല്‍ക്കുകായയിരുന്നു. പോളിംഗ് ഉദ്യോഗസ്ഥനായ ശിവേന്ദ്ര കിഷോറിനാണ് വെടിയേറ്റത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശിവേമ്ദ്ര കുമാറിനെ ആ​ദ്യം ജി​ല്ലാ ആ​ശു​പ​ത്രി​യിലും പിന്നീട് മു​സാ​ഫ​ര്‍​പു​രി​ലെ എ​ച്ച്‌കെ​എം​സി ആ​ശു​പ​ത്രി​യില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ഹോം ഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles