പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി കാവാലം മാണിക്യമംഗലം ദുർഗാ ഭദ്രാ ദേവീക്ഷേത്രത്തിൽ ബ്രഹ്മകലശം നടക്കുന്നു. ഭദ്രയേയും ദുർഗ്ഗയെയും ശ്രീചക്രത്തെയും ഒരേപോലെ ആരാധിക്കുന്ന ഈ ക്ഷേത്രത്തിലെ പുനഃ പ്രതിഷ്ഠാചടങ്ങുകളോടനുബന്ധിച്ചാണ് കാനഡയിൽ സ്ഥിരതാമസമാക്കിയ അനന്തലക്ഷ്മി എന്ന ഒരു ഭക്ത , തന്റെ സമർപ്പണമായി പ്രധാനമന്ത്രിക്ക് വേണ്ടി ബ്രഹ്മകലശം നടത്തുന്നത്. ഫെബ്രുവരി 17 നാണു പുനഃ പ്രതിഷ്ഠാചടങ്ങും ബ്രഹ്മകലശവും നടക്കുന്നത് .

പ്രതിഷ്ഠാകർമ്മങ്ങൾക്ക് തുടക്കം കുറിച്ചുള്ള വിഗ്രഹമെഴുന്നള്ളത് ഫെബ്രുവരി 14 നു നടക്കും. തുടർന്ന് 15, 16 തീയതികളിൽ പുനഃപ്രതിഷ്ഠയോടനുബന്ധിച്ചുള്ള മറ്റ് വിശേഷാൽ ചടങ്ങുകളുംനടക്കും. ബ്രഹ്മകലശചടങ്ങുകൾ തത്വമയി ടിവി തത്സമയം സംപ്രേഷണം ചെയ്യും .


