Tuesday, May 21, 2024
spot_img

ഒഡീഷയുടെ നിയന്ത്രണത്തിലുള്ള മൂന്നു ഗ്രാമങ്ങളില്‍ തിരഞ്ഞെടുപ്പു നടത്താന്‍ ആന്ധ്രാ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിനെതിരെ സുപ്രീം കോടതി | ANDRA

ദില്ലി : ഒഡീഷ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ആന്ധ്രാ സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു ഒഡീഷ കോടതിയെ സമീപിച്ചത്. ഇത് തങ്ങളുടെ പ്രദേശം കൈയ്യേറുന്നതിനു തുല്യമാണെന്നാണ് ഒഡീഷ സര്‍ക്കാര്‍ ഹര്‍ജിയില്‍ പറയുന്നത്.

കൊട്ടിയ ഗ്രൂപ്പ് ഓഫ് വില്ലേജ് എന്നറിയപ്പെടുന്ന 21 ഗ്രാമങ്ങളുടെഅധികാരപരിധി സംബന്ധിച്ചാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ വളരെ കാലമായി തര്‍ക്കമുള്ളത്. കേസില്‍ വിധി വരുന്നത് വരെ നിലവിലെ സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി 1968-ല്‍ ഉത്തരവിട്ടിരുന്നു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം ഒഡീഷ സമര്‍പ്പിച്ച കേസ് 2006 മാര്‍ച്ച് 30-ന് കോടതി തള്ളിയിരുന്നു.

ഇതോടെ നിലവിലെ സ്ഥിതി തുടരണമെന്ന കോടതി ഉത്തരവ് ആന്ധ്രാ മനപ്പൂര്‍വ്വം ലംഘിക്കുകയാണെന്നു ചൂണ്ടിക്കാട്ടിയ ഒഡീഷ സര്‍ക്കാര്‍ ഇതിനെതിരെ കോടതി അലക്ഷ്യ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. വിജ്ഞാപനം പുറപ്പെടുവിച്ച ഉദ്യോഗസ്ഥരായ വിസിനഗരം ജില്ലാകളക്ടര്‍ മുഡെ ഹരി ജവഹര്‍ലാല്‍, ആന്ധ്ര ചീഫ് സെക്രട്ടറി ആദിത്യനാഥ് ദാസ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍.രമേശ് കുമാര്‍ എന്നിവര്‍ക്കെതിരെയും ഒഡീഷ സര്‍ക്കാര്‍ നടപടി ആവശ്യപ്പെട്ടു.അതേ സമയം ഈ ഗ്രാമങ്ങളില്‍ നേരത്തെയും തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ടെന്നാണ് ആന്ധ്ര പറയുന്ന വാദം. ഇരു സംസ്ഥാനങ്ങളുടേയും ഹര്‍ജി പരിഗണിച്ച കോടതി കേസ് ഈ മാസം 19-ന് വീണ്ടും പരിഗണിക്കും.

Related Articles

Latest Articles