Friday, December 26, 2025

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ആളും ആരവവുമായി തൃശൂര്‍ പൂരം കൊടിയേറി; ഇത്തവണ സാധാരണയേക്കാള്‍ 40 ശതമാനം അധികം കാണികളെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് കോടിയേരി. ദേശക്കാരാണ് കൊടിയേറ്റ ചടങ്ങുകള്‍ നടത്തുന്നത്. എട്ട് ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടി ഉയരും. സാധാരണയേക്കാള്‍ 40 ശതമാനം അധികം കാണികളെത്തുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് തൃശൂര്‍ നഗരത്തിലും ക്ഷേത്ര പരിസരത്തും ഒരുക്കുന്നത്.

പാറമേക്കാവ് ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. രാവിലെ ഒമ്പതിനും പത്തരയ്ക്കും ഇടയിലായിരുന്നു മുഹൂര്‍ത്തം. തിരുവമ്പാടിയില്‍ 10.30നും 10.55നും ഇടയില്‍ കൊടിയേറി. സാധാരണ പന്ത്രണ്ടോടെയാണ് ഇരുക്ഷേത്രങ്ങളിലും കൊടിയേറ്റച്ചടങ്ങുകള്‍ നടക്കാറുള്ളത്.

വൈകിട്ട് മൂന്നിനാണ് പൂരം പുറപ്പാട്. തിരുവമ്പാടി ചന്ദ്രശേഖരന്‍ തിടമ്പേറ്റും. വൈകിട്ട് മൂന്നരയോടെ നായ്ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളില്‍ പൂരപ്പതാകകള്‍ ഉയര്‍ത്തും. നിയന്ത്രണമില്ലെങ്കിലും മാസ്‌കും സാനിറ്റൈസറും അടക്കമുള്ള സ്വയംസുരക്ഷ ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം.

Related Articles

Latest Articles