Sunday, January 4, 2026

യുക്രെയ്ന്റെ കഷ്ടതയിൽ അഗാധമായ വേദന: സെലെൻസ്കിയെ ഫോണിൽ വിളിച്ച് മാർപാപ്പ

കീവ്: റഷ്യൻ അധിനിവേശം നാലാം ദിവസവും തുടരുന്ന സാഹചര്യത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ. തുടർന്ന് യുക്രൈൻ നേരിടുന്ന കഷ്ടതയിൽ അഗാധമായ വേദന അറിയിച്ചെന്ന് വത്തിക്കാൻ വ്യക്തമാക്കി.

അതേസമയം ഇതിനു പിന്നാലെ മാർപാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെൻസ്കി ട്വീറ്റ് ചെയ്തു. യുക്രെയ്നിലെ സമാധാനത്തിനും വെടിനിർത്തലിനും വേണ്ടി പ്രാർഥിക്കുന്നതിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

മുൻപ് യുക്രൈനിലെ റഷ്യൻ നടപടിയിൽ ആശങ്ക പ്രകടിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ കീഴ്‌വഴക്കം ലംഘിച്ച് റോമിലെ റഷ്യൻ എംബസിയിലെത്തിയിരുന്നു. തുടർന്ന് യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സ്ഥാനപതി ആൻഡ്രി യുറാഷിനോട് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിൻറെയും പരാജയമാണെന്നും പൈശാചിക ശക്തികൾക്കു മുന്നിലെ കീഴടങ്ങലാണെന്നും ട്വീറ്റ് ചെയ്യുകയും ചെയ്തു.

Related Articles

Latest Articles