POPULAR FRONT
കൊച്ചി: കൊലപ്പെടുത്തേണ്ട ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയാറാക്കിയതായി പോലീസ്. ഇതിനെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസ് തന്നെയാണ് പുറത്ത് വിട്ടത്. പോപ്പുലർ ഫ്രണ്ട് റിപ്പോർട്ടർ തസ്തികയിലുളളവരാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. മലപ്പുറം, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെയാണ് കൊല്ലാൻ പദ്ധതി. ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ പക്കൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചത്.
ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതിയായ കാജാ ഹുസൈന് ഒളിത്താവളം ഒരുക്കി നൽകിയത് പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോർട്ടർ സിറാജുദ്ദീൻ ആയിരുന്നു. ഇയാളുടെ ഇന്നലെയായിരുന്നു പിടികൂടിയത്, തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറം ലോകത്തിക്കിന് ലഭിച്ചത്. മലപ്പുറം, പാലക്കാട് ജില്ലയിലെ ആലത്തൂർ എന്നിവിടങ്ങളിലെ ആർ.എസ്.എസ്.ബിജെപി നേതാക്കളുടെ പേരുകളാണ് ലിസ്റ്റിലുളളത്.
എവിടെയെങ്കിലും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് നേരെ ആക്രമണം നടന്നാൽ 24 മണിക്കൂറിൽ തിരിച്ച് അടിക്കാനുള്ള ലിസ്റ്റാണ് ഏരിയാ റിപ്പോർട്ടർമാർ തയ്യാറാക്കിയിരിക്കുന്നത്. ചിലയിടത്ത് വീടുകളുടെ സ്‌കെച്ചും ആളുകളുടെ ഫോട്ടോയും ഉൾപ്പെടെയും സംഘത്തിന്റെ കയ്യിലുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊലപ്പെടുത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…