പാലക്കാട്: സഞ്ജിത്ത് വധക്കേസ് പ്രതി, പോപ്പുലർ ഫ്രണ്ടുകാരനായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ കാലതാമസം നേരിട്ടതായി പരാതി. പോലീസ് യഥാസമയം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചിരുന്നെങ്കിലും നടപടി വൈകി. ഒടുവിൽ ഉന്നത പോലീസ് അധികാരികളുടെ ഇടപെടലിനെ തുടർന്ന് വിരമിക്കുന്ന ദിവസം സസ്‌പെൻഡ് ചെയ്‌തു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ആലത്തൂർ പള്ളിപ്പറമ്പ് യു.ബാവയെയാണ് വിദ്യാഭ്യാസ വകുപ്പ് വിരമിക്കൽ ദിവസം സസ്‌പെൻഡ് ചെയ്തത്. ആലത്തൂരിലെ സർക്കാർ സ്കൂളിൽ അധ്യാപകനായിരുന്ന ഇയാൾ സഞ്ജിത്ത് വധക്കേസിലെ ഇരുപതാം പ്രതിയാണ്. കഴിഞ്ഞ നവമ്പർ 15 നു സഞ്ജിത്ത് കൊല്ലപ്പെട്ട ശേഷം ഇയാൾ ഒളിവിലായിരുന്നു.
2022 നവമ്പർ 15 നാണ് ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ ബൈക്കിൽ സഞ്ചരിക്കുമ്പോൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ ഗൂഡാലോചനാ കുറ്റമാണ് പോപ്പുലർ ഫ്രണ്ട് നേതാവും അദ്ധ്യാപകനുമായ ബാവയ്‌ക്കുമേൽ ചുമത്തിയിട്ടുള്ളത്. ഇയാളെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല.

