Saturday, December 13, 2025

തലസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻറെ വസതിയിലേക്ക് പോപ്പുലര്‍ ഫ്രണ്ട്‍ നടത്തിയ മാര്‍ച്ച്‌ ‍അക്രമാസക്തം; പോലീസിനു നേരേ കുപ്പിയേറ്; സംഘര്‍ഷം കനക്കുന്നു

തിരുവനന്തപുരം: തലസ്ഥാനത്ത് പോപ്പുലർ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി മാറിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധക്കാർ പോലീസിന് നേരെ കുപ്പിയെറിഞ്ഞു.

നിയന്ത്രണ വിധേയമാകാത്ത തരത്തിലുള്ള പ്രതിഷേധം കനത്തതോടെ പ്രവര്‍ത്തകര്‍ക്കു നേരേ പോലീസ് കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. അക്രമാസക്തമായ പോപ്പുലര്‍ ഫ്രണ്ടിന്റെ അഴിഞ്ഞാട്ടമാണ് തലസ്ഥാന നഗരിയിൽ നടന്നത്. പോപ്പുലര്‍ ഫ്രണ്ടിന് നേരേയുള്ള പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച്‌ നടത്തിയത്.

അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.

Related Articles

Latest Articles