Tuesday, May 21, 2024
spot_img

പോപ്പുലർ ഫ്രണ്ട് നേതാവ് ദില്ലിയിൽ അറസ്റ്റിൽ; കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റെന്ന് ഇഡി

ദില്ലി: പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം എം.കെ അഷ്‌റഫ്‌ ദില്ലിയിൽ അറസ്റ്റിൽ. എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റാണ് ചോദ്യം ചെയ്യലിന് വിളിച്ചു വരുത്തിയ ശേഷം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിക്ഷേപപദ്ധതികൾ വഴി കള്ളപ്പണം വെളുപ്പിക്കൽ നടത്തിയെന്നാണ് കേസ്.

എന്നാൽ എം കെ അഷ്‌റഫിന്റെ അറസ്റ്റിന് പിറകിൽ ആർഎസ്എസിന്റെ ഗൂഢാലോചനയാണെന്നും ഇഡിയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും എസ്ഡിപിഐ പ്രസിഡൻറ് സിപി മുഹമ്മദ് ബഷീർ ആരോപിച്ചു. സത്യസന്ധമായ അന്വേഷണം എസ്ഡിപിഐ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles