General

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചു; അദ്ധ്യാപകൻ അപമര്യാദയായി സ്പർശിച്ചുവെന്നും പരാതി; കർശന നടപടി വേണമെന്ന് ആവശ്യപെട്ട് മാതാപിതാക്കൾ

ജാർഖണ്ഡ്: ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോ കാണിച്ചതായി പരാതി. സംഭവത്തിൽ പ്രകോപിതരായ മാതാപിതാക്കൾ അദ്ധ്യാപകന്റെ മുഖത്ത് മഷിയൊഴിക്കുകയും ഷൂസ് മാല ഇടുകയും ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭൂം ജില്ലയിലാണ് സംഭവം. ക്ലാസിൽ അശ്ലീല വീഡിയോ കാണിച്ച അദ്ധ്യാപകൻ വിദ്യാർത്ഥിനികളെ അപമര്യാദയായി സ്പർശിച്ചുവെന്നും പരാതി ഉണ്ട്.

പ്രദേശവാസികളുടേയും മാതാപിതാക്കളുടേയും പരാതിക്ക് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. അദ്ധ്യാപകനെ രക്ഷപെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, എത്രയും വേഗം ജയിലിലടയ്‌ക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമവാസികൾ സ്‌കൂളിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. ആറ് പെൺകുട്ടികളാണ് സംഭവത്തിൽ പരാതി നൽകിയത്. അദ്ധ്യാപകൻ അശ്ലീല വീഡിയോ കാണിച്ച ശേഷം അപമര്യാദയായി പെരുമാറുകയും സ്പർശിക്കുകയും ചെയ്തുവെന്നാണ് ഇവർ പരാതിയിൽ പറയുന്നത്.

പ്രതിക്കെതിരെ ഗ്രാമവാസികൾ ഡെപ്യൂട്ടി കമ്മീഷണർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും, കുറ്റക്കാർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ബജദംദ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ബസുദേവ് ടോപ്പോ വ്യക്തമാക്കി.

B4 Admin

Recent Posts

ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പ്രധാനമന്ത്രി പദത്തിലേക്ക്. പൊതുസേവനത്തിന്റെ 25 വര്‍ഷങ്ങള്‍. മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ വസതിയിലെത്തി അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…

3 hours ago

നടുക്കുന്ന കൊലപാതകം. പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ സെയില്‍സ് മാനേജറെ പമ്പ് ഉടമയുടെ മകന്‍ കുത്തിക്കൊന്നു

ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…

3 hours ago

ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം. തുടര്‍ന്ന് മതം മാറാന്‍ മര്‍ദ്ദനവും ഭീഷണിയും, മുസ്ലീം യുവാവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി

ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…

5 hours ago

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…

6 hours ago

ലോകശ്രദ്ധ നേടി മോദിയുടെ സമാധാന ദൗത്യം. ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഏറ്റവും സമഗ്രമെന്ന് യുക്രെയ്ന്‍. നന്ദി അറിയിച്ച് റഷ്യ

മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…

6 hours ago

വന്ദേ മാതരം പ്രസംഗങ്ങളില്‍ ഒതുങ്ങരുത്. ചരിത്രവും സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയാക്കണമെന്ന് കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…

6 hours ago